കുവൈത്ത് സിറ്റി: സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുത്ത കമ്പനികളിലെ ജീവനക്കാർക്ക് വിസ ട്രാൻസ്ഫർ അനുവദിക്കാൻ ആലോചന. മാൻപവർ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട തീരുമാനം വൈകാതെ പ്രഖ്യാപിക്കും എന്നാണറിയുന്നത്. ഒരു കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചാൽ ഒരേതരം ബിസിനസ് നടത്തുന്ന മറ്റൊരു കമ്പനിയിലേക്ക് മാറാൻ തൊഴിലാളിയെ അനുവദിച്ചേക്കും. ഇതിന് ആദ്യത്തെ കമ്പനിയുടെ അനുമതി ആവശ്യമുണ്ടാകില്ല. ആദ്യത്തെ കമ്പനിക്ക് പുതിയ ടെൻഡർ ലഭിക്കുകയാണെങ്കിൽ വേണമെങ്കിൽ അതിലേക്കും മാറാം. കമ്പനിക്ക് പുതിയ കരാർ പ്രോജക്ട് ലഭിക്കുകയോ മറ്റൊരു കരാർ കമ്പനിയിൽ ജോലി ശരിയാകുകയോ ചെയ്തില്ലെങ്കിൽ തൊഴിലാളി രാജ്യം വിടണം.
തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കമ്പനിയുടെ ബിൽ തടയുകയോ കനത്ത പിഴ ചുമത്തുകയോ ആണ് ചെയ്യുക. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം തടയാൻ മാൻപവർ അതോറിറ്റി നടപടികൾ സ്വീകരിക്കും. വിസക്കച്ചവടക്കാരെയും വ്യാജ കമ്പനികളെയും നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ഉൾക്കൊള്ളുന്ന പരിഷ്കരണമാണ് അണിയറയിൽ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.