വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ​ഥ​ർ

രാ​ജ്യ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ന്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വാ​ണി​ജ്യ മ​ന്ത്രാ​ല​യം.ക​ഴി​ഞ്ഞ ദി​വ​സം കോ​ഓ​പ​റേ​റ്റിവ് സ്റ്റോ​റി​ല്‍ ന​ട​ത്തി​യ ഫീ​ൽ​ഡ് പ​ര്യ​ട​ന​ത്തി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ക​മ്മോ​ഡി​റ്റി സൂ​പ്പ​ർ​വി​ഷ​ൻ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

മ​ന്ത്രാ​ല​യ​ത്തി​ല്‍ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 39 ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല സ്ഥി​ര​ത​യും സം​ഘം വി​ല​യി​രു​ത്തി. അ​ന്യാ​യ​മാ​യ വി​ല​വ​ര്‍ധ​ന ക​ണ്ടാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഹോ​ട്ട്ലൈ​ന്‍ ന​മ്പ​ര്‍ വ​ഴി​യോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ പ​രാ​തി ന​ല്‍ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നോ​ട്‌ അ​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക ടീ​മി​നെ നി​യ​മി​ക്കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സി​യാ​ദ് അ​ൽ ന​ജീം അ​റി​യി​ച്ചു.

Tags:    
News Summary - Government to strengthen monitoring to ensure stock of food items in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.