ഗ്രാ​ൻ​ഡ് ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റി​ന്റെ പു​തി​യ ശാ​ഖ ഹ​വ​ല്ലി​യി​ൽ ക്യാ​പ്റ്റ​ൻ സ​അ​ദ് മു​ഹ​മ്മ​ദ്‌ അ​ൽ ഹ​മ​ദാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗ്രാൻഡ് ഹൈപർ 27ാമത്‌ ബ്രാഞ്ച് ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ്‌ ഹൈപര്‍ മാര്‍ക്കറ്റിന്റെ പുതിയശാഖ ഹവല്ലിയിൽ തുറന്നു. ഗ്രാന്‍ഡ്‌ ഹൈപറിന്റെ 81ാമതും കുവൈത്തിലെ 27ാമതും ഹവല്ലിയിലെ നാലാമത്തെയും ഷോറൂമാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ക്യാപ്റ്റൻ സഅദ് മുഹമ്മദ്‌ അൽ ഹമദാഹ് ഉദ്ഘാടനം നിർവഹിച്ചത്.

ഗ്രാൻഡ് ഹൈപർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഗ്രൂപ് ഡയറക്ടർ എം.കെ. അബൂബക്കർ, ഓപറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ റാഹിൽ ബാസി, ബി.ഡി.എം സാനിൻ വാസിം, ഡി.ജി.എം ഓപറേഷൻസ് കുബേര റാവു, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

ഹവല്ലിയിലെ ബ്ലോക്ക് ഏഴിൽ മുത്തന്ന സ്ട്രീറ്റിലാണ് 3300 ചതുരശ്രയടിയിൽ ബേസ് മെന്റ് ഫ്ലോറിൽ പുതിയ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.

ഗ്രാ​ൻ​ഡ് ഹൈ​പ​ര്‍ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ക്ക് മു​റി​ക്കു​ന്നു 

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഷോപ്പിങ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതാണ് ഗ്രാന്‍ഡ്‌ ഹൈപറിന്റെ വിജയ രഹസ്യമെന്ന് മാനേജ്മെന്റ് പറഞ്ഞു.

ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.

ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കാനുള്ള സംവിധാനവും ഗ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയര്‍, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉല്‍പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Grand Hyper 27th Branch opens in Haveli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.