കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ സാന്നിധ്യം രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. ഗ്രാൻഡ് ഹൈപ്പറിെൻറ കുവൈത്തിലെ 23ാമത് ഗ്രൂപ്പിെൻറയും റീജൻസി ഗ്രൂപ്പിെൻറ വിവിധ രാജ്യങ്ങളിലായി 68ാമത്തെയും ബ്രാഞ്ചാണ് ബുധനാഴ്ച ജഹ്റയിലെ ബ്ലോക്ക് നാലിൽ ഹയവീൻ മാളിൽ തുറക്കുന്നത്.ഒറ്റനിലയിൽ 2000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്ന ഒൗട്ട്ലെറ്റിൽ ലോകോത്തര നിലവാരമുള്ള ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.
കോവിഡ് കാലമായതിനാല്‍ ഉദ്ഘാടന ചടങ്ങിന് പരിമിതിയുള്ളതിനാൽ ആഘോഷങ്ങളില്ലാതെ വിലക്കുറവിെൻറ ഉത്സവമാക്കി മാറ്റാനാണ് തീരുമാനം. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടനിലക്കാരില്ലാതെ ഉല്പാദനകേന്ദ്രളില്നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.
ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങള്, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫൂട്വെയര്, ആരോഗ്യ- സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങള്, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.