കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് 11ൽ കുതൈബഹ ബിൻ മുസ്ലിം സ്ട്രീറ്റിൽ, വഫ ബോയ്സ് സ്കൂളിന്റെ എതിർവശത്തായി 11,000 ചതുരശ്ര അടിയിലാണ് പുതിയ ബ്രാഞ്ച് സജ്ജീകരിച്ചിട്ടുള്ളത്. കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിന്റെ 33ാമത് ഔട്ട്ലെറ്റാണിത്.
സാദ് മുഹമ്മദ്, ജമാൽ അൽ ദോസറി, ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്ന് പുതിയ ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ രാഹിൽ ബാസിം, അസ്ലം ചെലാട്ട്, മറ്റു വിശിഷ്ടാതിഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള പഴവർഗങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങൾ പുതിയ ഔട്ട്ലെറ്റ് വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻ ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്.
പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പുതിയ ഔട്ട്ലെറ്റിൽ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.