കു​വൈ​ത്ത്-​ഫു​ജൈ​റ അ​ധി​കൃ​ത​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ

ച​ര​ൽ ക​യ​റ്റു​മ​തി: കു​വൈ​ത്തും ഫു​ജൈ​റ​യും ധാ​ര​ണ​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് സ്റ്റാ​ൻ​ഡേ​ർ​ഡ് സ്‌​പെ​സി​ഫി​ക്കേ​ഷ​ൻ ച​ര​ൽ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് ഫു​ജൈ​റ നാ​ച്വ​റ​ൽ റി​സോ​ഴ്‌​സ​സ് കോ​ർ​പ​റേ​ഷ​നു​മാ​യി ധാ​ര​ണ.

ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണപ​ത്ര​ത്തി​ൽ ഇ​രു​വി​ഭാ​ഗ​വും ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഈ​ദ് അ​ൽ റാ​ഷി​ദും ഫു​ജൈ​റ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ലി ഖാ​സി​മു​മാ​ണ് ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

റോ​ഡു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​യ ച​ര​ൽ ഉ​ൽ​പാ​ദ​നം, കൈ​മാ​റ്റം എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കാ​ൻ ക​രാ​ർ ഇ​രു​പ​ക്ഷ​ത്തെ​യും സ​ഹാ​യി​ക്കു​മെ​ന്ന് ഈ​ദ് അ​ൽ റാ​ഷി​ദി പ​റ​ഞ്ഞു.

ഈ ​സു​പ്ര​ധാ​ന രേ​ഖ​യി​ൽ ഒ​പ്പു​വെ​ച്ച​തി​ന് കു​വൈ​ത്ത് സ​ർ​ക്കാ​റി​നും ഫു​ജൈ​റ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം, ഫു​ജൈ​റ നാ​ച്വ​റ​ൽ റി​സോ​ഴ്‌​സ് കോ​ർ​പ​റേ​ഷ​ൻ, ദു​ബൈ​യി​ലെ കു​വൈ​ത്ത് ജ​ന​റ​ൽ കോ​ൺ​സ​ൽ ഉ​ദ്യോ​ഗ​സ​ഥ​രും നോ​ർ​ത്തേ​ൺ എ​മി​റേ​റ്റ്‌​സ് അം​ബാ​സ​ഡ​ർ അ​ലി അ​ൽ​തൈ​ദി​യും ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്തു.

Tags:    
News Summary - Gravel importing-Kuwait and Fujairah signed contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.