കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് -2024’ ഫുട്ബാൾ ടൂർണമെന്റിൽ ഫ്രൈഡേ മോണിങ് എഫ്.സി ജേതാക്കൾ.
16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ജാസ്മാക്സ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫ്രൈഡേ മോണിങ് എഫ്.സി ടീം പരാജയപ്പെടുത്തി. പെട്രോസ്റ്റാർ എം.ബി.എഫ്.സി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഫ്രൈഡേ മോണിങ് എഫ്.സിയുടെ അനസ് ടൂർണമെന്റിലെ ടോപ് സ്കോററായും ജാസ്മാക്സിന്റെ നവാസ് മികച്ച ഗോൾ കീപ്പറായും ഫ്രൈഡേ മോണിങ് എഫ്.സിയുടെ മഹഷൂക്ക് മികച്ച ഡിഫൻഡറായും ഷിഹീൻ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. കേരള ചാലഞ്ചേഴ്സ് ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി.
ഫഹാഹീൽ സൂക്ക് സബ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരം കെ.എസ്. വർഗീസ് ഉദ്ഘാടനം ചെയ്തു. ടിഫാക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. പി.ജി. ബിനു, രാജേഷ് നായർ, രമേഷ് നായർ, ജോസഫ് സ്റ്റാൻലി, റോബർട്ട് ബെർണാഡ് എന്നിവർ ആശംസകൾ നേർന്നു. ടിഫാക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.