കുവൈത്ത് സിറ്റി: ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരത്തിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് മത്സരിച്ച സാജു സ്റ്റീഫനും ഷീബ പ്രമുഖിനും മൂന്നാം സ്ഥാനം. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകളുടെ പൊതുവേദിയാണ് ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്. 16 രാജ്യങ്ങളിലായി 40 ക്ലബുകൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
അന്താരാഷ്ട്ര പ്രസംഗ മത്സര വിഭാഗത്തിലാണ് ഷീബ പ്രമുഖ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ഷീബ ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ കേംബ്രിജ് വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു. ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
2020-21 പ്രവർത്തന വർഷം ഡിസ്ട്രിക്ട് 20ലെ മികച്ച ഏരിയ ഡയറക്ടർക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. പന്തളം സ്വദേശിയായ സാജു സ്റ്റീഫൻ തത്സമയ വിഷയ പ്രസംഗം, മൂല്യനിർണയ പ്രസംഗം എന്നീ മത്സരങ്ങളിലാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാഗമായിരുന്ന സാജു സ്റ്റീഫൻ ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷൻ, അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പൊതു പ്രഭാഷണത്തിലും നേതൃത്വ വൈദഗ്ധ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് . വിവരങ്ങൾക്ക് -9891 3887,9902 4673.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.