കുവൈത്ത് സിറ്റി: ഉരുൾ ദുരിതം വിതച്ച വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രമുഖ പ്രവാസി വ്യവസായി ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് ഡോ. കെ.ടി. റബീയുല്ല ഒരു കോടി രൂപ സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് 50 ലക്ഷം എന്നിങ്ങനെയാണ് കൈമാറിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദുരിതമുഖത്തും മലയാളിയുടെ കൈപിടിക്കാൻ എക്കാലവും മുൻപന്തിയിലുള്ളയാളാണ് ഡോ. കെ.ടി. റബീയുല്ല. മുന്നൂറിലേറെ പേരുടെ ജീവന് അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ജനങ്ങളുടെ പ്രയാസം ഉൾക്കൊണ്ടാണ് സഹായമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തി കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും തുക കൈമാറി.
മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, എം.എൽ.എമാരായ പി. അബ്ദുല്‍ ഹമീദ്, കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.