കുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് കുവൈത്ത് ആറാം വാർഷികം ‘വർണം- 2024’ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. പ്രസിഡന്റ് അശോകൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കാലിക്കറ്റ് സ്വാഗതം പറഞ്ഞു. പൊതുയോഗം സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹമീദ് പാലേരി മുഖ്യപ്രഭാഷണം നടത്തി. കുവൈത്തിലെ വിവിധ രംഗത്തുള്ളവർ, സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് അനിമോൾ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ഷറഫുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.