കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം- മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തിയ റിപ്പബ്ലിക് ക്വിസിൽ റെക്സി ജൂലി എബ്രഹാം വിജയിയായി.
ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന് ഓൺലൈനായി ഉത്തരം നൽകിയവരിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.
ഇന്ത്യൻ രാഷ്ട്രശിൽപികൾ, ഭരണഘടന, സമുന്നത നേതാക്കൾ, സ്വാതന്ത്ര്യസമരം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഗൾഫ് മാധ്യമം- മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസിൽ ഉൾപ്പെടുത്തിയിരുന്നത്.
നിരവധി പേരാണ് ദിവസവും മത്സരത്തിൽ പങ്കാളികളായത്. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.