മെ​ഗാ ഇ​വ​ൻ​റി​ന്​ അ​ത്യാ​ധു​നി​ക സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ

കുവൈത്ത് സിറ്റി: മധുരമെൻ മലയാളം മെഗാ ഇവൻറിനായി ഒരുക്കിയിരിക്കുന്നത് അത്യാധുനിക സാേങ്കതിക സംവിധാനങ്ങൾ. ഒരു ലക്ഷം വാട്ട്സ് സൗണ്ട് സിസ്റ്റമാണുള്ളത്. ടാർജറ്റ് ഇൻറർനാഷനൽ ലിമിറ്റഡ് ആണ് സാേങ്കതിക സൗകര്യങ്ങൾ ഒരുക്കുന്നത്. ജലിൻ തൃപ്രയാർ, ഗിരീഷ് ഒറ്റപ്പാലം, കൃഷ്ണൻ  എന്നിവരാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ലൈൻ അറേ സൗണ്ട് സിസ്റ്റത്തിൽ ഏറ്റവും തികവാർന്ന രീതിയിൽ സംഗീതം ആസ്വദിക്കാം. 
20 മീറ്റർ വീതിയും 13 മീറ്റർ നീളവുമുള്ള സ്റ്റേജിൽ ഒരു പരിപാടി കുൈവത്തിന് പുതുമയാണ്. അതിനൂതന ഗ്രാഫിക് സംവിധാനങ്ങളോടെയുള്ള ലൈറ്റിങ് പാട്ടുകൾ കേൾക്കുന്നതിനപ്പുറത്ത് ഒരു ദൃശ്യവിസ്മയത്തിന് കൂടി സാക്ഷിയാകാൻ സഹായിക്കുന്നതാണ്. സിനിമാ മേഖലകളിലടക്കം പ്രവർത്തന പരിചയമുള്ള വിദഗ്ധരായ ലൈറ്റ് എൻജിനീയറിങ് വിദഗ്ധരും അസോസിയേറ്റഡ് ടെക്നീഷ്യന്മാരും പരിപാടിക്ക് പൊലിമയേകും. ഗുണനിലവാരമുള്ള ഡിജിറ്റൽ വിഡിയോ വാൾ ആസ്വാദനം കൂടുതൽ ഹൃദ്യമാക്കും. എല്ലാ അർഥത്തിലും കുവൈത്തിലെ മലയാളി സമൂഹത്തിനും ഇന്ത്യൻ സമൂഹത്തിനാകെയും അഭിമാനമാവുന്ന അത്യുഗ്രൻ കലാ പ്രകടനത്തിനാണ് കുവൈത്ത് സാക്ഷ്യംവഹിക്കാൻ പോവുന്നത്. താരപ്രഭയിൽ മുങ്ങുന്ന മെഗാഇവൻറിെൻറ പെരുമക്കൊത്ത സാേങ്കതിക സംവിധാനങ്ങളാണ് അനുബന്ധമായി ഒരുക്കിയിട്ടുള്ളത്.
 
Tags:    
News Summary - gulfmadhyamam maduramenmalayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.