ദുബൈ: കുവൈത്തിൽ ‘ഗൾഫ് മാധ്യമം’ അവതരിപ്പിച്ച ‘മധുരമെൻ മലയാളം’ മെഗാ ഇവൻറ് തിങ്കളാഴ്ച ഫ്ലവേഴ്സ് ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്യുന്നു. കേരളത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ 10 മുതൽ 11വരെ ഫ്ലവേഴ്സ് ചാനലിലും ഗൾഫ് രാജ്യങ്ങളിൽ രാവിലെ 10 മുതൽ 12 വരെ ഫ്ലവേഴ്സ് ഇൻറർനാഷനലിലുമാണ് പരിപാടി സംപ്രേഷണം െചയ്യുക. ഏപ്രിൽ 21 വെള്ളിയാഴ്ച ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്കിൽ നടന്ന പരിപാടി 30,000ത്തോളം വരുന്ന ജനക്കൂട്ടം സാക്ഷ്യം വഹിച്ച, കുവൈത്ത് കണ്ട ഏററവും വലിയ കലാവിരുന്നായിരുന്നു. സംഗീതസന്ധ്യക്ക് ഗോപീസുന്ദർ, അഫ്സൽ, സയനോര, നജീം അർഷാദ്, സിത്താര, ശ്രേയ, റംഷി അഹ്മദ്, അഭയ, മീനാക്ഷി എന്നിവർ നേതൃത്വം നൽകിയപ്പോൾ ഹാസ്യവിരുന്ന് ടിനി ടോം, ഗിന്നസ് പക്രു എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഷോ സംവിധാനം ഇടവേള ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.