കുവൈത്ത് സിറ്റി: യമനിലെ സംഘർഷങ്ങൾക്ക് രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഇത്തരം ചർച്ചകൾക്ക് വീണ്ടും ആതിഥ്യം വഹിക്കാൻ തങ്ങൾ സജ്ജമാണെന്നും കുവൈത്ത് വ്യക്തമാക്കി. സായുധ സംഘട്ടനങ്ങളിൽ അകപ്പെടുന്ന സിവിലിയൻമാരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ സംസാരിക്കവെ യു.എന്നിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ ഇയാദ് അൽ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കുമിടയിൽ സമവായം ഉണ്ടാക്കി യമനിൽ ശാശ്വത സമാധാനം സ്ഥാപിക്കപ്പെടണം. ഇതിനുവേണ്ടിയുള്ള എല്ലാ പിന്തുണയും കുവൈത്തിെൻറ ഭാഗത്തുനിന്നുണ്ടാവും. യമൻ വിഷയത്തിൽ ഏറ്റവും അവസാനം നടന്ന ചർച്ചകൾക്ക് ആതിഥ്യം നൽകിയ രാജ്യമാണ് കുവൈത്ത്. ആഴ്ചകളോളം നീണ്ട ചർച്ചകൾ നടത്തിയെങ്കിലും കക്ഷികൾ തമ്മിൽ യോജിപ്പിലെത്താതെ പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.