കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള മനുഷ്യ സ്നേഹികളുടെ സാമ്പത്തിക സഹായത്താൽ ബാൾക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള 25 പേര് ഹജ്ജ് തീർഥാടനത്തിനായി പുറപ്പെട്ടു. കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തക വസ്ഹ അല്‍ ബലീസ് അറിയിച്ചതാണിത്.
തീർഥാടകരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും. ഇസ്ലാമിലെ കർമങ്ങളിൽ പുണ്യമേറിയതാണ് ഹജ്ജ് എന്നും ഇതിെൻറ പ്രധാന്യം ഉൾക്കൊണ്ടാണ് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ കൂട്ടായ്മ മുന്നോട്ടുവന്നതെന്നും വസ്ഹ അല്‍ ബലീസ് വ്യക്ത
മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.