കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ കുവൈത്ത് ദക്ഷിണ കൊറിയയുമായി 27-27 സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതി 12-10ന് ദക്ഷിണ കൊറിയക്ക് അനുകൂലമായിരുന്നു. എന്നാൽ, പിന്നീട് കുവൈത്ത് തിരിച്ചെത്തി. രണ്ടാം റൗണ്ടിൽ ആദ്യ മത്സരത്തിൽ കുവൈത്ത് ബഹ്റൈനുമായും സമനിലയിൽ പിരിഞ്ഞിരുന്നു. കുവൈത്ത് ശക്തമായ ടീമാണെന്നും സെമി ഫൈനലിലെത്താൻ കഠിനമായി പരിശ്രമിക്കുകയാണെന്നും ടീം പ്രതിനിധി സംഘത്തിന്റെ തലവനും കുവൈത്ത് ഹാൻഡ്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറലുമായ ഖായേദ് അൽ അദാനി പറഞ്ഞു. ഞായറാഴ്ച കുവൈത്ത് ഇറാഖുമായി ഏറ്റുമുട്ടും. ഗ്രൂപ് എയിൽ ഖത്തർ, യു.എ.ഇ, ഇറാൻ, ജപ്പാൻ എന്നിവരും ബിയിൽ കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ദക്ഷിണ കൊറിയ എന്നിവരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.