കുവൈത്ത് സിറ്റി: മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യ ക്യാമ്പ് നടത്തി.റോയൽ സിറ്റി ക്ലിനിക്, അൽ മുല്ല എക്സ്ചേഞ്ച് എന്നിവയുമായി സഹകരിച്ച് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലായിരുന്നു ക്യാമ്പ്. എ.ടി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബ്രഹാം പി. ചാക്കോ, ഫിലിപ് മാത്യു എന്നിവർ പ്രാർഥന നടത്തി. സെക്രട്ടറി ജിബി വർഗീസ് തരകൻ സ്വാഗതവും ട്രഷറർ ജിനു മാത്യൂസ് നന്ദിയും പറഞ്ഞു. ഡോ. ഫിലിപ് വർഗീസ്, ഡോ. റജി സാമുവൽ, അഡ്വ. ജോൺ തോമസ്, ഡോ. അനു ദിനേശ് എന്നിവർ ക്ലാസ് നടത്തി. ജിനു മാത്യൂസ്, ജേക്കബ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.