കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യപ്രവർത്തകർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും തൊഴിലെടുക്കുന്നവർ മാസ്ക് ഉപയോഗത്തിൽ അശ്രദ്ധ കാണിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് ഉൾപ്പെടെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ജീവനക്കാരും ജോലിസമയത്ത് മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദിന്റെ നിർദേശം.
മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികൾക്കും ആശുപത്രികളുടെയും ഹെൽത്ത് സെന്ററുകളുടെയും ഡയറക്ടർമാർക്കും ഇതുസംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. പ്രതിദിന കോവിഡ് കേസുകൾ 400ന് മുകളിൽ എത്തിയിട്ടുണ്ടെങ്കിലും ഭയക്കേണ്ട സാഹചര്യമില്ലെന്നും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്നുമാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.