കുവൈത്ത് സിറ്റി: പുതിയ ഇന്ത്യൻ ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ കുവൈത്തിലേക്ക് സർവിസ് ആരംഭിക്കും. ആകാശ എയറിന് കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനുള്ള അവകാശം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുബൈയിലേക്കുള്ള കരാറുകൾക്കായും ശ്രമം നടന്നുവരുകയാണ്.
അന്താരാഷ്ട്ര തലത്തിൽ പറക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ അനുമതി ലഭിച്ച ഉടൻ പ്രധാന മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് ഡിസംബറിൽ സർവിസ് ആരംഭിക്കുമെന്ന് ആകാശ എയർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഏതു നഗരങ്ങളിൽനിന്നാകും കുവൈത്ത് സർവിസ് എന്ന് വ്യക്തമല്ല. സർവിസിന് കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിൽനിന്നും അനുമതിയും ആവശ്യമുണ്ട്. അതേസമയം ഗോഫസ്റ്റ് സർവിസ് അവസാനിപ്പിച്ച സാഹചര്യത്തിൽ ചില സ്ലോട്ടുകൾ ഒഴിവുണ്ട്. ഈ സ്ലോട്ടുകൾ ആകാശ എയർലൈനിന് അനുവദിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.