കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റിയുടെ കീഴിൽ തൊഴിലാളികൾക്കായുള്ള അഭയകേന്ദ്രത്തിൽ ഉന്നതതല സംഘം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. വിദേശകാര്യ സഹമന്ത്രി മിഷ്അൽ അൽ മുദഫ്, കോൺസുലർ കാര്യ സെക്കൻഡ് സെക്രട്ടറി മുഹമ്മദ് അൽ ഹർസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. ആരോഗ്യ സുരക്ഷ സാഹചര്യങ്ങളും മറ്റു സൗകര്യങ്ങളും സംഘം വിലയിരുത്തി.
സംവിധാനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സംഘം വിവിധ രാജ്യങ്ങളുടെ എംബസികൾ അഭയകേന്ദ്രം സംബന്ധിച്ച് തൃപ്തരാണെന്ന് അറിയിച്ചു. തൊഴിൽ പ്രശ്നങ്ങൾ നേരിടുന്ന വനിത തൊഴിലാളികളെ പാർപ്പിക്കാനാണ് മാൻപവർ അതോറിറ്റി അഭയ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.