കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിൽ കുവൈത്ത് നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിക്കാൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ താരമായി മലയാളി വിദ്യാർഥി.
ഇന്ത്യയുടെയും കുവൈത്തിെൻറയും ദേശീയ ഗാനം ആലപിച്ചത് മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി രോഹിത് ശ്യാം ആണ്. ഹർഷാരവത്തോടെയാണ് സദസ്സ് ഇത് ഏറ്റുവാങ്ങിയത്. മൂന്ന് വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന രോഹിത് കുവൈത്തിൽ നിരവധി കലോത്സവങ്ങളിൽ പ്രതിഭ പട്ടത്തിനും സ്റ്റാർ സിംഗർ, സൂപ്പർ സിംഗർ ബഹുമതികൾക്കും അർഹനായിട്ടുണ്ട്. മാപ്പിള കലാവേദി സംഘടിപ്പിച്ച മത്സരത്തിൽ ഗോൾഡ് കോയിൻ വിന്നർ രോഹിത് ആയിരുന്നു.
പാഠ്യ, പാഠ്യേതര രംഗങ്ങളിലെ മികവ് പരിശോധിച്ച് ഒാരോ സ്കൂളിലെയും മികച്ച വിദ്യാർഥികൾക്ക് നൽകിയ ഡോ. എ.പി.ജെ. അബ്ദുൽ കലാം പേൾ ഒാഫ് ദി സ്കൂൾ പുരസ്കാരത്തിനും രോഹിത് അർഹനായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ശ്യാം നായർ, വിദ്യ ദമ്പതികളുടെ ഇളയ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.