കുവൈത്ത് സിറ്റി: മലബാർ സമര നേതാക്കെളയും രക്തസാക്ഷികെളയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും വെട്ടി മാറ്റാനുള്ള കേന്ദ്ര സർക്കാറിെൻറയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിെൻറയും നീക്കങ്ങൾക്കെതിരെ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി വെർച്വൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ ചരിത്ര വിഭാഗം തലവനുമായ ഡോ. കെ.എൻ. ഗണേഷ് ഉദ്ഘാടനം ചെയ്തു.
മലബാര്‍ കലാപം സ്വാതന്ത്ര്യസമര പോരാട്ടമല്ലെങ്കില് ഇന്ത്യയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ബഹുഭൂരിപക്ഷം പോരാട്ടങ്ങളും സ്വാതന്ത്ര്യസമരമല്ല എന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തി.
കേന്ദ്രസര്‍ക്കാറിെൻറ ഈ നിഷേധാത്മക സമീപനം പുതുതലമുറക്ക് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എൻ.എൽ നേതാക്കളായ സിപി. നാസർ കോയ തങ്ങൾ, എൻ.കെ. അബ്ദുൽ അസീസ്, ഐ.എം.സി.സി ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ, ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ്, ലോകകേരളം സഭ അംഗവും സൗദി ഐ.എം.സി.സി പ്രസിഡൻറുമായ എ.എം. അബ്ദുല്ലക്കുട്ടി, ബഹ്റൈൻ പ്രസിഡൻറ് മൊയ്തീൻകുട്ടി പുളിക്കൽ, കുവൈത്ത് പ്രസിഡൻറ് ഹമീദ് മധുർ, ജനറൽ സെക്രട്ടറി ഷരീഫ് താമരശ്ശേരി, ഒമാൻ ജനറൽ സെക്രട്ടറി ശരീഫ് കൊളവയൽ, യു.എ.ഇ സെക്രട്ടറി റഷീദ് തൊമ്മിൽ, ജി.സി.സി എക്സിക്യൂട്ടിവ് അംഗം സുബൈർ ചെറുമോത്ത് (ഖത്തർ), എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് ഷംസീർ കരുവന്തുരുത്തി, എൻ.എസ്.എൽ സംസ്ഥാന പ്രസിഡൻറ് എൻ.എം. മഷൂദ് തുടങ്ങിയവർ സംസാരിച്ചു. ജി.സി.സി എക്സിക്യൂട്ടിവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയൻറ് കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.