കുവൈത്ത് സിറ്റി: വീട്ടിൽ മദ്യനിർമാണവും വിൽപനയും നടത്തിയ നാലു നേപ്പാളികളെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ മദ്യശേഖരം കണ്ടെത്തി. ഉമ്മുൽ ഹൈമാനിലാണ് സംഭവം. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് നടപടിയെടുത്തത്. പ്ലാസ്റ്റിക് സഞ്ചിയുമായി വന്നയാളിൽനിന്ന് രണ്ടു കുപ്പി മദ്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തായതെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
ചോദ്യം ചെയ്യലിൽ മദ്യം കടത്തുന്നതായി ഇയാൾ സമ്മതിക്കുകയും താമസ സ്ഥലത്തെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് പൊലീസ് വീട് റെയ്ഡ് ചെയ്തപ്പോഴാണ് മദ്യശേഖരം കണ്ടെത്തിയത്. 190 ബാരൽ അസംസ്കൃത വസ്തുക്കളും 492 കുപ്പി മദ്യവും വിൽപനക്ക് തയാറായ നിലയിൽ പൊലീസ് കണ്ടെത്തി. രണ്ടു സ്ത്രീകളെയും മറ്റൊരാളെയും ഇവിടെനിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ആളുകൾക്ക് മദ്യം വിൽക്കുന്നതായി പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത മദ്യവും മറ്റുപകരണങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.