കുവൈത്ത് സിറ്റി: സബാഹ് ആരോഗ്യ മേഖലയിലെ പ്രസവ ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങ ള്‍ തുടരുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ‘വിഷൻ 2035’ പദ്ധതിയിലെ പ്രധാന ആ രോഗ്യവികസന പദ്ധതികളിലൊന്നാണിത്. കെട്ടിട രൂപകൽപനക്ക് ലോകത്തിലെ പ്രശസ്ത ഡിസൈ നർമാരും എൻജിനീയര്‍മാരുമാണ് നേതൃത്വം നൽകിയത്. 59,781 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് പുതിയ പ്രസവ ആശുപത്രി പദ്ധതി. ഇതില്‍ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടവും െലക്ചര്‍ ഹാളും വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
817 ദശലക്ഷം ഡോളർ ചെലവ് കണക്കാക്കി 2017 ജനുവരിയിലാണ് പണി ആരംഭിച്ചത്. 2021 ജൂണോടെ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. 780 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും നിർദിഷ്ട ആശുപത്രിയിൽ. 18 നിലകളുള്ളതാണ് പ്രധാന കെട്ടിടം. 1300 വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുന്ന പാർക്കിങ് സൗകര്യമുണ്ടാക്കും.
ലോകോത്തര നിലവാരം പുലര്‍ത്തുന്ന മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉള്‍കൊള്ളിക്കുന്ന ലോകത്തിലെതന്നെ മികച്ച ആശുപത്രി പദ്ധതികളിലൊന്നാകുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.