കുവൈത്ത് സിറ്റി: ചില വിദേശികൾ ചികിത്സകഴിഞ്ഞിട്ടും സർക്കാർ ആശുപത്രി വിടാൻ തയാറാവ ുന്നില്ലെന്ന പരാതിയിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രാലയം. പ്രശ്നം പരിഹരി ക്കാൻ പുതിയ രീതി ആവിഷ്കരിച്ചു. ആദ്യം ഇത്തരം ‘രോഗി’കളെ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി അവരെ ആശുപത്രികളുടെ സോഷ്യൽ സർവിസ്, പൊതുജന സമ്പർക്ക വിഭാഗത്തിന് കൈമാറും. അവർ ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഇതിനുശേഷം ബന്ധപ്പെട്ട എംബസികളെ അറിയിച്ച് ആശുപത്രിയിൽനിന്ന് ഇവരെ നീക്കാൻ ആവശ്യപ്പെടും. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് നിയമനടപടികളും സ്വീകരിക്കും.
ചികിത്സ പൂർത്തിയായി ആശുപത്രി വിടാൻ ഡോക്ടർ നിർദേശം നൽകിയിട്ടും ചിലർ തുടരുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് അധികൃതർ നടപടിക്കൊരുങ്ങുന്നത്. രോഗമില്ലാത്തവർ ഒഴിയാത്തതുകൊണ്ട് ശരിയായ രോഗികൾക്ക് കിടക്ക ലഭ്യമല്ലാത്ത സാഹചര്യവും ചില ആശുപത്രികളിലുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ആരോഗ്യ സേവന ഫീസ് വർധിപ്പിച്ചശേഷം വിദേശികൾ ഓരോ ദിവസത്തിനും 10 ദീനാർ വീതം നൽകണം. ആരോഗ്യ സേവന ഫീസ് വർധന ഏർപ്പെടുത്തിയതിനുശേഷം ആശുപത്രികളിൽ വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഫീസ് നൽകേണ്ടതില്ലാത്ത നിരവധി സ്വദേശികളും ആശുപത്രികളിൽ സ്ഥിരവാസം അനുഷ്ടിക്കുന്നതായി റിപ്പോർട്ടുണ്ട്. മുബാറക് അൽ കബീർ ആശുപത്രിയിൽ ദീർഘകാലമായി കഴിഞ്ഞിരുന്ന 50 ‘രോഗി’കളെ കഴിഞ്ഞവർഷം ഒഴിപ്പിച്ചു. ആരോഗ്യ മന്ത്രാലയം പ്രത്യേക ടീം രൂപവത്കരിച്ചാണ് ഇവരെ ഒഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.