കുവൈത്ത് സിറ്റി: ദേശീയദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൃദയസ്പർശം പ്രവാസി അസോസിയേഷൻ ‘ലിബർട്ടി-23 മീലാദ് അൽ വത്തൻ’മ്യൂസിക്കൽ കോമഡി രാവ് സംഘടിപ്പിച്ചു. അഞ്ച് അനാഥ യുവതികൾക്ക് വിവാഹം സാധ്യമാവുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പോപ്പുലർ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയും നാടകകലാകാരനുമായ പ്രശാന്തൻ ബഹ്റൈൻ ഉദ്ഘാടനം നിർവഹിച്ചു. നാസർ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഹബീബ് മുറ്റിച്ചൂർ, പി.എം. നായർ, മനോജ് പരിമളം, ചെയർമാൻ ഗഫൂർ കുന്നത്തേയിൽ, പ്രോഗ്രാം കൺവീനർ മുജീബ് പുത്തനങ്ങാടി, സായ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജിനി വയനാട് സ്വാഗതവും ട്രഷറർ അബ്ദുൽ ജലീൽ എരുമേലി നന്ദിയും പറഞ്ഞു.
ജയദേവൻ കലവൂർ, കേശവൻ മാമൻ, ശിവ മുരളി, പിന്നണി ഗായിക അനു ജോസഫ്, ഗായകൻ ജോബി ജോൺ എന്നിവർ പരിപാടി അവതരിപ്പിച്ചു. ഡോ. മെർലിൻ, ഡോ. സാജു പി. ശശി, എം.എ. സലീം, ഷീബ അഷറഫ്, പ്രസീത വയനാട്, സജിനി ബിജു, ലിസ്സി ജോർജ്ജ്, അനീഷ് പന്നിയങ്കര, സീന നൗഫൽ, നസീർ മക്കി, സത്താർ, ഫൈസൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. രാജി, ഷീബ മംഗഫ്, ഹുസൈഫ, ശോഭ, ജിതേഷ് ബത്തേരി, ഷിനോജ് ബത്തേരി, ഷമീർ ആലുവ, അമാനുള്ള, മുനാസ് ബാലുശേരി, മുബാറക്ക് കാമ്പ്രത്ത് എന്നിവർ വിവിധ ചുമതലകൾ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.