കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ കെ.എൻ.എം സിറ്റി സോൺ ഇഫ്താർ സംഗമം ഹവല്ലി ബൈറൂത് സ്ട്രീറ്റിലെ മസ്ജിദ് അൽസീറിൽ സംഘടിപ്പിച്ചു. ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റ് എം.ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൗലവി അഹ്മദ് പൊറ്റയിൽ ഉദ്ബോധനം നൽകി. വ്രതത്തിലൂടെ ആർജിച്ച സൂക്ഷ്മതയും ഭക്തിയും സഹജീവി കാരുണ്യവും കൈമോശം വരാതെ സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അദ്ദേഹം ഉണർത്തി.
ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു. സിറ്റി മേഖല ഭാരവാഹി സിയാദ് ബദർ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ അടക്കാനി നന്ദി പറഞ്ഞു. അബ്ദുൽ ഹമീദ് കൊടുവള്ളി, അബൂബക്കർ വടക്കാഞ്ചേരി എന്നിവർ ഇഫ്താർ സംഗമ സജ്ജീകരണങ്ങൾക്കു നേതൃത്വം നൽകി. നോമ്പുതുറയിൽ പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.