ഹു​ദാ സെ​ന്‍റ​ർ കെ.​എ​ൻ.​എം ‘അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ’ വെ​ള്ളി​യാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ വ​ര​വേ​റ്റ്‌ കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ’ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച. സി​റ്റി ശ​ർ​ഖി​ലെ അ​ഹ്‌​മ​ദ്‌ അ​ൽ ജാ​ബ​ർ സ്ട്രീ​റ്റി​ലു​ള്ള അ​ൽ അ​വാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ `റ​മ​ദാ​നും ഖു​ർ​ആ​നും' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബി​ൻ മു​ഹ​മ്മ​ദ്‌ മ​ദ​നി, `നോ​മ്പും പ്ര​വാ​സി​യും' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, `റ​മ​ദാ​നി​ലെ വി​ശേ​ഷ ക​ർ​മ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ജൈ​സ​ൽ പാ​ല​പ്പ​റ്റ, `ആ​ത്മ​വി​ശു​ദ്ധി സ​കാ​ത്തി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ള്ള കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ക്കും.

പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​കും. കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഖു​ർ​ആ​ൻ, വ്ര​തം, സ​കാ​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെട്ട് റ​മ​ദാ​നി​ലെ എ​ല്ലാ ആ​ഴ്ച​ക​ളി​ലും ഹു​ദാ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ശ​യ നി​വാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 96652669, 97415065, 66657387എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Huda Center KNM organizing Ahlan Ya Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.