കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ 2023-24 വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു. കാലിക്കറ്റ് ലൈഫ് ഓഡിറ്റോറിയത്തിൽ കെ.എൻ.എം. ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിന്റെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പിറകെ പുതിയ 31 അംഗ കേന്ദ്രകമ്മിറ്റി നിലവിൽ വന്നു. അബ്ദുല്ല കാരക്കുന്ന് (പ്രസി.), അബ്ദുൽ ഹമീദ് കൊടുവള്ളി, അബൂബക്കർ വടക്കാഞ്ചേരി, പി.വി. ഇബ്രാഹിം (വൈ. പ്രസി.). അബ്ദുറഹ്മാൻ അടക്കാനി (ജന.സെക്ര.).
ആദിൽ സലഫി (ജോ.സെക്ര.), കെ.ടി. ജസീർ (ട്രഷ.), മുഹമ്മദ് ശാക്കിർ (ഓർഗ സെക്ര.), വീരാൻ കുട്ടി സ്വലാഹി (ദഅവ സെക്ര.), ജാബിർ ഹംസ പുലാമന്തോൾ (ഫൈനാൻസ്, സോഷ്യൽ വെൽ സെക്ര.), ഫിറോസ് മുണ്ടോടൻ (ക്യു.എച്ച്.എൽ.എസ്. സെക്ര.),നിസാർ പിലാക്കണ്ടി (ഹജ്ജ് ഉംറ സെക്ര.), മൂസാ പല്ലാട്ട് (പബ്ലി, ലൈബ്രറി സെക്ര.), ഷാഹിദ് കണ്ണോത്ത് (ക്രീയേറ്റിവിറ്റി സെക്ര.), നാസർ ഇക്ബാൽ (ഐ.ടി ,അദർ ഓർഗ. സെക്ര.).
ടി.കെ. ഇബ്രാഹിം (എജുക്കേഷൻ സെക്ര.), മുഹമ്മദ് ഹുസൈൻ (മീഡിയ സെക്ര.) എന്നിവരെ ചുമതലപ്പെടുത്തി. അസി.സെക്രട്ടറിമാരായി എൻജി. മുഷ്താഖ് (ഓർഗ.), അഹ്മദ് പൊറ്റയിൽ (ദഅവ), ഇർഷാദ് (സോഷ്യൽ വെൽഫെയർ), അബ്ബാസ് വരമംഗലത്ത് (ക്യു.എച്ച്.എൽ.എസ്), കെ.ഒ. ഖുബൈബ് (ഹജ്ജ് ഉംറ), സഅദ് ആലപ്പുഴ (പബ്ലിക് ,ലൈബ്രറി), ഉനൈസ് ഉമ്മർ (ക്രിയേറ്റിവിറ്റി),സകരിയ മൻസൂർ (ഐ.ടി,അദർ ഓർഗ.), ആഷിഖ് കടലുണ്ടി (എജുക്കേഷൻ),ഹനൂദ് അഷ്റഫ് (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.