കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ (ഐ.എ.കെ) ‘പൊന്നോണം 2023’ ഫ്ലെയർ പ്രകാശനം മുതിർന്ന അംഗം ജിജി മാത്യു, സാൽമിയ ഏരിയ കോഓഡിനേറ്റർ ടോം ഇടയോടി, അഡ്വൈസറി ബോർഡ് ചെയർമാൻ ബാബു ചാക്കോ, മീഡിയ പാർട്ണർ നിക്സൺ ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രോഗ്രാം കൺവീനർമാരായ എബിൻ തോമസ്, ബിജോ ജോസഫ്, കോഡിനേറ്റർ ഷിജു ബാബു എന്നിവർ ചേർന്ന് ഫ്ലയർ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജോസ് തോമസ്, ബിജു പി.ടി, ബാബു ചാക്കോ തുടങ്ങിയവർ ആശംസ നേർന്നു. ഇടുക്കി അസോസിയേഷൻ പ്രസിഡൻറ് ജോബിൻസ് ജോസഫ്, ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ, ട്രഷറർ ജോൺലി തുണ്ടിയിൽ, ജോയന്റ് സെക്രട്ടറി ഔസേപ്പച്ചൻ തോട്ടുങ്ങൽ, ജോയൻറ് ട്രഷറർ ബിജോ തുടങ്ങിയവർ സംബന്ധിച്ചു. സെപ്റ്റംബർ 29ന് രാവിലെ 10 മണി മുതൽ സാൽമിയ സമറുദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊന്നോണം 2023ന്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര, ചെണ്ടമേളം, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, പൊലിക നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, ഒരു തൂവൽ പക്ഷികൾ എഫ്.എം ബാൻഡ് അവതരിപ്പിക്കുന്ന സംഗീതസദ്യ, പായസമേള, ഇൻസ്ട്രുമെന്റ് മ്യൂസിക്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.