കുവൈത്ത് സിറ്റി: ‘സ്നേഹകേരളം; പ്രവാസത്തിന്റെ കരുതൽ’എന്ന ശീർഷകത്തിൽ ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ സ്നേഹസദസ്സ് സംഘടിപ്പിച്ചു. ഇലൽ ഖുലൂബ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സദസ്സിൽ കേരളത്തിന്റെ തനത് സംസ്കാരങ്ങളെയും സൗഹൃദവലയങ്ങളെയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്തു.
സ്നേഹ സഹവർത്തിത്വത്തിന് വിഘാതമാവുന്ന വിദ്വേഷ ചിന്താഗതികളെയും പ്രവർത്തനങ്ങളെയും ചെറുക്കണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു. ഫഹാഹീൽ മെഡക്സ് ഹാളിൽ നടന്ന സംഗമം ഉബൈദുള്ള എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. മുഹ്സിൻ എം.എൽ.എ ഓൺലൈനായി പങ്കെടുത്തു.
സൈദലവി തങ്ങൾ സഖാഫി, ശുകൂർ മൗലവി കൈപ്പുറം, ബിനോയ് ചന്ദ്രൻ, അജ്നാസ് മുഹമ്മദ്, അബൂബക്കർ സിദ്ദീഖ് കൂട്ടായി, അബ്ദുള്ള സഖാഫി പയ്യോളി എന്നിവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് സ്വാഗതവും മുജീബ് ശാമിൽ ഇർഫാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.