കുവൈത്ത് സിറ്റി: വിഭാഗീയതയുടെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മതമുൽഘോഷിക്കുന്ന മാനവികതയിലൂടെ പിഴുതെറിയണമെന്ന് ഐ.സി.എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹ കേരളം നാട്ടോർമകൾ’ ചർച്ച ആഹ്വാനം ചെയ്തു.
ഫര്‍വാനിയ ഐ.സി.എഫ് ഹാളില്‍ നടന്ന സംഗമത്തില്‍ സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽസലാം (കെ.കെ.എം.എ), ജീവ്സ് എരിഞ്ചേരി (ഒ.ഐ.സി.സി), ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽഹകീം ദാരിമി, അഹ്മദ് കെ. മാണിയൂർ (ഐ.സി.എഫ്), ഹാരിസ് പുറത്തിൽ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. സെൻട്രൽ സെക്രട്ടറി നസീർ വയനാട് സ്വാഗതവും ബഷീർ ശുവൈഖ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.