കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് കമ്മിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാഷനൽ തല മാസ്റ്റർ മൈൻഡ് ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ നബ്ഹാൻ നിസാറും, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സലീതും ഒന്നാം സ്ഥാനത്തിനർഹരായി. സഹ്ല ഖദീജ (ഫഹാഹീൽ), മറിയം (ഫർവാനിയ) എന്നിവർ സീനിയർ വിഭാഗത്തിലും മിൻഹ ഫാത്തിമ (കുവൈത്ത് സിറ്റി) ജൂനിയർ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി.
'തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തിൽ നടന്ന മീലാദ് കാമ്പയിന്റെ ഭാഗമായാണ് മാസ്റ്റർ മൈൻഡ് സംഘടിപ്പിച്ചത്. തിരുനബിയുടെ കുടുംബം എന്ന വിഷയത്തിലായിരുന്നു ക്വിസ്. അഞ്ചു സെന്ററുകളിൽ നടന്ന മത്സരത്തിൽ വിജയിച്ചവരാണ് നാഷനൽ തല മത്സരത്തിൽ മാറ്റുരച്ചത്. വിജയികൾക്കും പങ്കെടുത്തവർക്കും സാക്ഷ്യപത്രങ്ങളും സമ്മാനങ്ങളും നൽകി. നാഷനല്‍ തലത്തില്‍ വിജയികളായവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റര്‍നാഷനല്‍ തല മത്സരം നവംബര്‍ 25നു നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.