കുവൈത്ത് സിറ്റി: സൗഹൃദവേദി ഫഹാഹീൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന സംഗമത്തിൽ പി.പി. അബ്ദുൽ റസാഖ് റമദാൻ സന്ദേശം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഠനമനുഭവിക്കുന്ന ജനവിഭാഗങ്ങളെയും അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കർഷകരെയും നാം മറന്നുപോകരുതെന്ന് സൗഹൃദവേദി പ്രസിഡന്റ് സജി ജോർജ് അധ്യക്ഷ പ്രഭാഷണത്തിൽ ഉണർത്തി.കെ.ഐ.ജി പ്രസിഡൻറ് അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. അനിയൻ കുഞ്ഞ് പാപ്പച്ചൻ, പ്രേമൻ ഇല്ലത്ത് എന്നിവർ പങ്കെടുത്തു. സജിത് ബാബു, ഐ.കെ. ഗഫൂർ, മൊയ്തീൻ കുട്ടി, ഷറഫുദ്ദീൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.