കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ ‘വാക്ക്’ ഇഫ്താർ സംഗമം ദേശക്കാരുടെ സംഗമമായി. ഫഹാഹീൽ യൂനിറ്റി ഹാളിൽ നടന്ന സംഗമത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് ഷമീർ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ബാസിത് പാലാറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീജിത്ത് വൈക്കത്തൂർ സ്വാഗതം പറഞ്ഞു.
അബാൻ ഷൗക്കത്ത് ഖുർആൻ പാരായണം നടത്തി. പണ്ഡിതൻ മുഹമ്മദ് അമീൻ ചേകന്നൂർ റമദാൻ സന്ദേശം നൽകി. നോമ്പ് എന്നാൽ കേവലം നിരാഹാരം മാത്രമല്ലെന്നും ശാരീരികവും മാനസികവും ആത്മീയവുമായ ശുദ്ധീകരണമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ട്രഷറർ ഫാസിൽ വടക്കുമുറി നന്ദി പ്രകാശിപ്പിച്ചു. ഫാരിസ് കല്ലൻ, ഫസൽ, പ്രജുൽ, ജുനൈദ്, നദീർ, ഫഹദ്, ലത്തീഫ് സമദ്, ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.