കുവൈത്ത് സിറ്റി: സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ റമദാനിൽ സൗഹൃദ ഇഫ്താറുമായി സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത്. ജാതി മത വ്യത്യാസമന്യേ മുഴുവൻ മലയാളി വിദ്യാർഥികൾക്കുമായി മാർച്ച് 29ന് അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് സൗഹൃദ ഇഫ്താർ. സൗഹൃദ ഇഫ്താർ കുവൈത്തിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ സംഗമമാകും.
വൈകീട്ട് നാലു മുതൽ ആരംഭിക്കുന്ന സംഗമത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ക്യിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ.സുഹൈൽ മുഖ്യാതിഥിയായിരിക്കും. കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരും സംഗമത്തിന്റെ ഭാഗമാകും. വിദ്യാർഥികൾക്ക് എല്ലാ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കാൻ https://forms.gle/xUeBbSpCEbnShQDL8. ഫോൺ-65580764.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.