കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഇഫ്താർ സംഗമം അബൂഹലീഫ അൽ സഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഐ.എസ്.എം കേരള ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. റമദാനിന്റെ അവസാന പത്തിൽ ഉത്സാഹത്തോടെ ആരാധനാകർമങ്ങളിലും കാരുണ്യപ്രവർത്തനങ്ങളിലും സജീവമാകാൻ അദ്ദേഹം ഉണർത്തി.
ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ദഅ്വ സെക്രട്ടറി വീരാൻകുട്ടി സ്വലാഹി നന്ദിയും പറഞ്ഞു. ഇബ്രാഹിം കുന്നിൽ, എൻജിനീയർ നവാസ് (കെ.കെ.എം.എ), ബഷീർ ബാത്ത (കെ.എം.സി.സി), അബ്ദുൽ ജലീൽ (കെ.ഐ.ജി), റാഫി നന്തി (എം.ഇ.എസ്.), ഗുരുപ്രസാദ് കദ്രി (അൽ മുസയ്നി എക്സ്ചേഞ്ച്) എന്നിവർ സംബന്ധിച്ചു. ഹുദാ സെന്റർ ഭാരവാഹികളായ ജസീർ പുത്തൂർ പള്ളിക്കൽ, ആദിൽ സലഫി, അബൂബക്കർ വടക്കാഞ്ചേരി, എൻ.എം. അഷ്റഫ്, അഹ്മദ് പൊറ്റയിൽ, മൂസ പല്ലാട്ട്, ഫിറോസ് മുണ്ടോടൻ, ആഷിക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.