കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ന​ട​ത്തി​യ സൗ​ഹൃ​ദ ഇ​ഫ്താ​റി​ൽ ശം​സു​ദ്ദീ​ൻ ന​ദ്‍വി സം​സാ​രി​ക്കു​ന്നു

‘നോ​മ്പി​ന്റെ യ​ഥാ​ർ​ഥ ല​ക്ഷ്യം ന​ല്ല മ​നു​ഷ്യ​ന്റെ സൃ​ഷ്ടി​പ്പ്’

കു​വൈ​ത്ത് സി​റ്റി: അ​ന്ന​പാ​നീ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് കേ​വ​ലം പ​ട്ടി​ണി കി​ട​ക്കു​ക എ​ന്ന​ത​ല്ല നോ​മ്പ് കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും നോ​മ്പി​ന്റെ യ​ഥാ​ർ​ഥ ല​ക്ഷ്യം ന​ല്ല മ​നു​ഷ്യ​നെ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണെ​ന്നും ശം​സു​ദ്ദീ​ൻ ന​ദ് വി. ​ക​ലു​ഷി​ത​മാ​യ ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ഹൃ​ദ ഇ​ഫ്താ​റു​ക​ൾ പോ​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ൾ മ​നു​ഷ്യ​നെ ഒ​ന്നാ​യി കാ​ണാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ന​ട​ത്തി​യ സൗ​ഹൃ​ദ ഇ​ഫ്താ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​നീ​ർ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യി​ഷ ത​സ്ഫി​യ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. ഹ​മീ​ദ് കോ​ക്കൂ​ർ സ്വാ​ഗ​ത​വും ഷാ ​അ​ലി എ.​ആ​ർ. ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.