കുവൈത്ത് സിറ്റി: ആത്മാവിന്റെ മാധുര്യം നുകരാൻ റമദാൻ വിശ്വാസിയെ സഹായിക്കുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം വ്യക്തമാക്കി. റമദാൻ വ്രതവും ഖുർആൻ പാരായണവും മനുഷ്യന്റെ മനോമുകുരത്തെ വിശുദ്ധമാക്കുന്ന മഹത്തായ ആരാധനയാണ്. റമദാനിലെ ഇരട്ടി പ്രതിഫലം നൽകുന്ന അവസരം ഉപയോഗപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിക്കരുതെന്നും സംഗമത്തിൽ സംസാരിച്ചവർ വിശദീകരിച്ചു.
സൽസബീൽ ചാരിറ്റബിൽ പ്രതിനിധി ശൈഖ് ഈദ് അസ്വമാദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ‘പ്രതീക്ഷയാണ് റമദാൻ’എന്ന വിഷയത്തിൽ അബ്ദുൽ അസീസ് സലഫിയും ‘റമദാനിൽ ശ്രദ്ധിക്കേണ്ടത്’എന്ന വിഷയത്തിൽ അബ്ദുന്നാസർ മുട്ടിലും ക്ലാസെടുത്തു. ശ്രോതാക്കളുട സംശയങ്ങൾക്ക് മറുപടിയും നൽകി. അബ്ദുറഹിമാൻ തങ്ങൾ, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. റയാൻ ആരിഫ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.