കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ഈദ് ഡിലൈറ്റ് സംഘടിപ്പിച്ചു. കബ്ദിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വിവിധങ്ങളായ ഇൻഡോർ ഔട്ട്്ഡോർ കളികൾ, സ്വിമ്മിങ് കോമ്പറ്റിഷൻ മുതലായവ അരങ്ങേറി. കേന്ദ്ര ഫൈൻ ആർട്സ് സെക്രട്ടറി എൻജി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം സംഗമം ഉദ്ഘാടനം ചെയ്തു. അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ, നബീൽ ഹമീദ്, റോഷൻ, അഫ്സൽ അലി, റമീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജുമുഅ ഖുതുബ സിദ്ദീഖ് മദനി നിർവഹിച്ചു. നാസർ മൗലവി ഉദ്ബോധനം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.