കുവൈത്ത് സിറ്റി: ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഈദ് സംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനതയെ നിശ്ശബ്ദരാക്കി കോർപറേറ്റ് ആധിപത്യത്തിന് വഴിവെക്കുന്ന ഫാഷിസ്റ്റ് തേരോട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഹനത്തിെൻറയും ത്യാഗത്തിെൻറയും പാതയില്‍ സത്യവഴിയില്നിന്ന് വ്യതിചലിക്കാതെ തിന്മകള്ക്കെതിരെ വിശാലമായ കൂട്ടായ്മ രൂപപ്പെടുത്തേണ്ടതിെൻറ ആവശ്യകതയാണ് ഈ പെരുന്നാള്‍ ഓര്‍മപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഐ.എം.സി.സി ജി.സി.സി ചെയര്മാന് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. കൺവീനർ റഫീഖ് അഴിയൂര്‍ സ്വാഗതം പറഞ്ഞു.
എഴുത്തുകാരന് കെ.പി. രാമനുണ്ണി 'അതിജീവനം തിരിച്ചറിവിലൂടെ' വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരാശിക്കുള്ള വലിയ പാഠമാണ് കോവിഡെന്നും തിരിച്ചറിവിലൂടെ അതിജീവനം സാധ്യമാക്കിയില്ലെങ്കിൽ മനുഷ്യകുലം തന്നെ മുടിഞ്ഞുപോയേക്കാമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.
എല്‍.ജെ.ഡി അഖിേലന്ത്യ സെക്രട്ടറി ജനറൽ വര്‍ഗീസ് ജോര്‍ജ്, ഐ.എൻ.എല്‍ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രേട്ടറിയറ്റംഗം എൻ.കെ. അബ്ദുൽ അസീസ്, ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഖാന് പാറയില്‍, സൗദി ഘടകം പ്രസിഡൻറ് അബ്ദുല്ലക്കുട്ടി, ബഹ്റൈന്‍ പ്രസിഡൻറ് മൊയ്തീൻകുട്ടി പുളിക്കല്‍, ഖത്തർ പ്രസിഡൻറ് ഇ.കെ. റഷീദ്, കുവൈത്ത് പ്രസിഡൻറ് ഹമീദ് മധുർ, ഒമാന്‍ ജനറൽ സെക്രട്ടറി ശരീഫ് കൊളവയൽ, ഖത്തർ ജനറൽ സെക്രട്ടറി അക്സർ ബേക്കൽ, ബഹ്റൈൻ ജനറൽ സെക്രട്ടറി കാസിം മലമ്മൽ, യു.എ.ഇ സെക്രട്ടറി റഷീദ് താനൂർ, കുവൈത്ത് ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, സൗദി സെക്രട്ടറി മുഫീദ് കൂരിയാടൻ, ജി.സി.സി കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം സുബൈർ ചെറുമോത്ത്, എം.എം.സി.ടി കൺവീനർ നൗഫൽ നടുവട്ടം, ഖാലിദ് ബേക്കൽ കുന്നിൽ, പി.എൻ.എം. ജാബിർ, മജീദ് ചിത്താരി, റൈസൽ വടകര, ബഷീർ കൂത്തുപറമ്പ്, മുനീർ ഒമ്പാൻ, അബ്ദുൽ കരീം പയമ്പ്ര, മൻസൂർ വണ്ടൂർ, ബഷീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.