കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ വനിത വിഭാഗം കുവൈത്ത് ക്നാനായ വിമൻസ് ഫോറം ഉദ്ഘാടനം കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ നിർവഹിച്ചു. കെ.കെ.സി.എ പ്രസിഡൻറ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബിജോ മാൽപാങ്കൽ സ്വാഗതം പറഞ്ഞു. വുമൻസ് ഫോറം നിയുക്ത ഭാരവാഹികളായ ഷൈനി ജോസഫ്, സിനി ബിനോജ്, കെ.കെ.സി.എ മുൻ ഭാരവാഹികളായ ജോൺസൺ വട്ടകൊട്ടയിൽ, തോമസ് മുല്ലപ്പള്ളി, കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ റെജി തോമസ് എന്നിവർ സംസാരിച്ചു. കെ.കെ.സി.എ ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ നന്ദി പറഞ്ഞു. ജെയിൻ തോമസ് അവതാരകയായി.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വിമൻസ് ഫോറത്തിന്റെ പ്രഥമ യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഷൈനി ജോസഫ് (ചെയർപേഴ്സൻ) സിനി ബിനോജ് (സെക്രട്ടറി), മിനി സാബു (ട്രഷറർ), മായ റെജി (വൈസ് ചെയർപേഴ്സൻ), ജീന ജോസ്‌കുട്ടി (ജോയൻറ് സെക്രട്ടറി). കെ.കെ.സി.എ വൈസ് പ്രസിഡൻറ് ബിനോ കദളിക്കാട്ട്, ജോയൻറ് സെക്രട്ടറി അനീഷ് എം. ജോസ്, ജോയൻറ് ട്രഷറർ വിനിൽ തോമസ്, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.