കുവൈത്ത് സിറ്റി: വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന് രൂപവത്കരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉൗർജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, മനുഷ്യവിഭവം, ധനകാര്യം, നൈപുണ്യ വികസനം, സംസ്കാരം, ശാസ്ത്രം, സാേങ്കതിക വിദ്യ, െഎ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് മിനിസ്റ്റീരിയൽ കമീഷൻ രൂപവത്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.