കുവൈത്ത് സിറ്റി: മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഡയറക്ടർ മലയിൽ മൂസക്കോയ പതാക ഉയർത്തി.
ദേശഭക്തിഗാനാലാപനത്തിനുശേഷം ഡയറക്ടർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രത്തിെൻറ സ്വാതന്ത്ര്യലബ്ധിക്കായി ജീവനും രക്തവും സമർപ്പിച്ച ധീരയോദ്ധാക്കളെ വിസ്മരിക്കാനാകില്ലെന്നും രാഷ്ട്രനിർമാണത്തിൽ പുതുതലമുറയുടെയും വിദ്യാലയങ്ങളുടെയും പങ്ക് അധ്യാപകർ ഗൗരവപൂർവം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഇന്ദുലേഖ സുരേഷ് സദസ്സിനെ അഭിസംബോധന ചെയ്തു.
വൈസ് പ്രിൻസിപ്പൽ കെ. സലീം, പ്രധാനാധ്യാപിക ശ്രീദേവി നീലകണ്ഠൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫിസിക്കൽ എജുക്കേഷൻ മേധാവി നന്ദു പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.