കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റിന് തുടക്കം. ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്കിലെ അനൗദ് ഹാളിൽ മീറ്റ് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന വ്യാപാര പ്രമോഷൻ പരിപാടിയിൽ 15 ലധികം ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുന്നുണ്ട്.
ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഡയറക്ടർ അശോക് സേത്തി, ഇന്ത്യൻ എംബസി കൗൺസിലർ സഞ്ജയ് കെ. മുലുക, കൈസർ ഷാക്കിർ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി. കുവൈത്ത് ഗുണമേന്മയുള്ള വിപണിയാണെന്നും ഇന്ത്യന്‍ കമ്പനികൾക്കും കയറ്റുമതിക്കാർക്കും ഏറെ സാധ്യതയുള്ളതായും അംബാസഡർ പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള പ്രതിനിധി സംഘം രാജ്യത്തെ പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവര്‍ സന്ദര്‍ശിക്കും. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെയും ചേംബര്‍ ഓഫ് കുവൈത്തിന്റെയും സഹകരണത്തോടെയാണ് ബയർ-സെല്ലർ മീറ്റ് നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് ക്രൗൺപ്ലാസയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.