ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 60ാം വാർഷികം വിപുലമായി ആഘോഷിക്കപ്പെട്ടു. കുവൈത്ത് ടവറിൽ ഇന്ത്യൻ പതാകയുടെ നിറം അലങ്കരിച്ചതും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനവും ഇന്തോ-കുവൈത്ത് സൗഹൃദത്തിെൻറ 60ാം വാർഷികവും അടയാളപ്പെടുത്താൻ നടത്തിയ ബസ് പ്രമോഷൻ കാമ്പയിൻ എന്നിവ ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യൻ പതാകയും ഇന്ത്യക്ക് ആശംസ അറിയിച്ച സന്ദേശവും പതിച്ച പരസ്യങ്ങളുമായി പബ്ലിക് ട്രാൻസ്പോർട്ട് ബസുകളോടിയത് മറ്റു രാജ്യക്കാരിലും കൗതുകമുണർത്തി.
എംബസി നടത്തിയ പരിപാടികളും പ്രവാസി സംഘടനകൾ നടത്തിയ വിവിധ പരിപാടികളും ഇന്ത്യ-കുവൈത്ത് ബന്ധത്തിെൻറ 60ാം വാർഷികവുമായി ബന്ധിപ്പിച്ച് ബ്രാൻഡിങ് നടത്തി. നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും ഇന്ത്യൻ എംബസിയും സംയുക്തമായി ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
ഇതിൽ ചിലത് നടന്നുകഴിഞ്ഞു. അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആർട്സ് അസോസിയേഷനും ഇന്ത്യൻ എംബസിയും സംയുക്തമായി ആർട്ട് എക്സിബിഷൻ നടത്തി. 'ഗ്ലിംപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ' എന്ന തലക്കെട്ടിൽ മലയാളി ചിത്രകാരിയായ ജോയ്സ് സിബിയുടെ പെയിൻറിങ്ങുകളാണ് പ്രദർശിപ്പിച്ചത്.
പത്തുദിവസവും കലാസാംസ്കാരിക പരിപാടികൾ വേദിയെ ധന്യമാക്കി. ഇന്ത്യ-കുവൈത്ത് ജോയൻറ് കമീഷൻ രൂപവത്കരണവും ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് കരാർ ഒപ്പിട്ടതും ഇൗ വർഷം സംഭവിച്ച ഇന്ത്യ-കുവൈത്ത് ബന്ധത്തിലെ നിർണായക ചുവടുവെപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.