കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും പുതിയ കരാറുകളിൽ ഏർപ്പെടുന്നതിന്റെയും ഭാഗമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി. കുവൈത്തിന്റെ ഏഷ്യയിലെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമീഹ് ഈസ ജൗഹർ ഹയാത്തുമായി നടന്ന കൂടിക്കാഴ്ചയിൽ അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന വിദേശകാര്യ ഓഫിസ് ചർച്ചകളിൽ ഉരുത്തിരിഞ്ഞ തുടർനടപടികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കുവൈത്ത് നിയമകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹമദ് റാഷിദ് അൽ മാരിയുമായും ഡോ.ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. വിവിധ ഉഭയകക്ഷി കരാറുകൾ, ധാരണപത്രങ്ങൾ ദ്രുതഗതിയിൽ അന്തിമമാക്കൽ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കുവൈത്തിന്റെ പുതിയ പ്രോട്ടോകോൾ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നബീൽ റാഷിദ് അൽ ദഖീലുമായും ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി. പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പുതിയ കോൺസുലാ ർ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അസീസ് അൽ ദേഹാനിയുമായും ഡോ.ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന ചില കോൺസുലാർ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ ഉഭയകക്ഷി കോൺസുലാർ വിഷയങ്ങൾ ഇരുവരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.