കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി കേന്ദ്ര ബജറ്റ് അവലോകന പരിപാടി നടത്തി. ഇന്ത്യയിലേക്ക് നിക്ഷേപം ക്ഷണിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തി വ്യവസായ പ്രമുഖരെയും സാമ്പത്തിക വിദഗ്ധരെയും പെങ്കടുപ്പിച്ച് ബജറ്റ് തുറന്നിടുന്ന നിക്ഷേപ അവസരങ്ങളിലേക്ക് വിരൽ ചൂണ്ടി. വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിലും ലോകത്തിലെ വലിയ വിപണിയിലൊന്ന് എന്ന നിലയിലും ഇന്ത്യ വിദേശ നിക്ഷേപകർക്ക് മികച്ച ഇടമാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.
നികുതി വിദഗ്ധനും നാൻജിയ ആൻഡേഴ്സൻ എൽ.എൽ.പി പാർട്ണറുമായ സി.എ. സുനിൽ ജിഡ്വാനി, നികുതി വിദഗ്ധനും ആർ.എസ്.എം പാർട്ണറുമായ സി.എ. ടൂഹിൻ ചതുർവേദി, കുവൈത്ത് നാഷനൽ ബാങ്ക് സീനിയർ പോർട്ട്ഫോളിയോ മാനേജർ സനൂപ് ഉണ്ണി എന്നിവർ ചർച്ച നയിച്ചു. ഇന്ത്യൻ എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഇനിയും ചർച്ച കാണാൻ അവസരമുണ്ട്. ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കാൻ എംബസിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.