കുവൈത്ത് സിറ്റി: പ്രണബ് മുഖർജി ഭരണഘടന മൂല്യങ്ങൾക്കനുസരിച്ച് രാജ്യത്തെ നയിച്ചതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തിൽ അനുശോചിച്ച് എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് വെല്ലുവിളിയും നേരിടാൻ പരിശ്രമിക്കുന്നതോടൊപ്പം നമ്മുടെ ചരിത്രവും പാരമ്പര്യവും വിസ്മരിക്കരുതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസ പുരോഗതിയിലൂടെ ഇന്ത്യ സുവർണകാലത്തിലെത്തുമെന്ന് അദ്ദേഹം കരുതിയിരുന്നതായും അനുശോചന പ്രമേയം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രസിഡൻറ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈത്ത് വിദേശകാര്യ സഹമന്ത്രി എന്നിവരുടെ അനുശോചന സന്ദേശങ്ങൾ അംബാസഡർ ഉദ്ധരിച്ചു. പ്രണബ് മുഖർജിയുടെ ഔദ്യോഗിക ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ സ്ലൈഡ് പ്രദർശനവും ഒരുക്കിയിരുന്നു. എംബസി ഉദ്യോഗസ്ഥരും പ്രവാസി പ്രമുഖരും മാധ്യമപ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനായി വേദിയിൽ പ്രത്യേക രജിസ്റ്റർ സജ്ജീകരിച്ചിരുന്നു. ഇന്ത്യൻ എംബസി വെബ് സൈറ്റിലും പ്രത്യേക അനുശോചന പേജ് സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.