കു​​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഒാ​പ​ൺ ഹൗ​സ്​ യോ​ഗം ഇ​ന്നു​മു​ത​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഒാ​പ​ൺ ഹൗ​സ്​ യോ​ഗം പു​ന​രാ​രം​ഭി​ക്കു​ന്നു.ഇൗ ​ആ​ഴ്​​ച മു​ത​ൽ എ​ല്ലാ ബു​ധ​നാ​ഴ്​​ച​യും വൈ​കീ​ട്ട്​ 3.30ന്​ ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ/ ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ മി​ഷ​ൻ/ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ മേ​ധാ​വി, കോ​ൺ​സു​ല​ർ, ലേ​ബ​ർ വി​ങ്​ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ക്കും.

കോ​ൺ​സു​ല​ർ ഒാ​ഫി​സ​ർ പ്ര​തി​ദി​നം ദി​വ​സ​വും ന​ട​ത്തു​ന്ന ഒാ​പ​ൺ ഹൗ​സ്​ യോ​ഗ​ത്തി​ന്​ പു​റ​മെ​യാ​ണ്​ ആ​ഴ്​​ച​യി​ൽ ന​ട​ത്തു​ന്ന ഒാ​പ​ൺ ഹൗ​സ്​ യോ​ഗം. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ്​ ഒാ​പ​ൺ ഹൗ​സ്​ യോ​ഗം. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ നി​യ​​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ യോ​ഗം.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ പ​െ​ങ്ക​ടു​പ്പി​ക്കൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.